മഷി പുരട്ടുക നടുവിരലിൽ, 49 തദ്ദേശ വാർഡുകളിലേക്ക് ഉപതിരെഞ്ഞെടുപ്പ് നാളെ

അഭിറാം മനോഹർ

തിങ്കള്‍, 29 ജൂലൈ 2024 (09:12 IST)
സംസ്ഥാനത്തെ 49 തദ്ദേശ വാര്‍ഡുകളില്‍ ചൊവ്വാഴ്ച ഉപതിരെഞ്ഞെടുപ്പ്. തെരെഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ചൊവ്വാഴ്ച 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാകും സമ്മതിദായകര്‍ക്ക് വോട്ട് രേഖപ്പെടുത്താനാവുക.
 
 സമ്മതിദായകര്‍ക്ക് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്,പാസ്‌പോര്‍ട്ട്,ഡ്രൈവിങ് ലൈസന്‍സ്,പാന്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ്,ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശ സാല്‍കൃത ബാങ്കില്‍ നിന്നും തിരെഞ്ഞെടുപ്പ് തീയ്യതിക്ക് 6 മാസക്കാലയളവിന് മുന്‍പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖ എന്നിവ ഉപയോഗിക്കാം. 
 
 വോട്ട് ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മഷി പുരട്ടുക. 2024 ഏപ്രിലില്‍ നടന്ന ലോകസഭ തിരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ ചൂണ്ടുവിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണ്ണമായി മായാത്തത് കൊണ്ടാണ് ഈ മാറ്റം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍