ലഘു മേഘവിസ്‌ഫോടനങ്ങള്‍ക്ക് സാധ്യത, മലയോര മേഖലകളില്‍ ജാഗ്രത; കേരളത്തിലെ കാലാവസ്ഥ മുന്നറിയിപ്പ്

Webdunia
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (09:26 IST)
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ ആഴ്ച തെക്കന്‍-മധ്യ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ലഘു മേഘവിസ്‌ഫോടനം അടക്കം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. വളരെ കുറച്ചു സമയത്തിനുള്ളില്‍ 10 സെന്റി മീറ്റര്‍ വരെ മഴ പെയ്യിക്കാവുന്ന കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം ഈ ദിവസങ്ങളില്‍ ഉണ്ടായേക്കും. മലയോര മേഖലയിലാണ് ലഘു മേഘവിസ്‌ഫോടനത്തിനു കൂടുതല്‍ സാധ്യതയുള്ളത്. മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണം. 
 
മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര പരമാവധി കുറയ്ക്കണം. 
 
ബംഗാള്‍ ഉള്‍ക്കടലില്‍ ഇരട്ട ചക്രവാതചുഴി നിലനില്‍ക്കുന്നു. വടക്കു കിഴക്കന്‍ ഭാഗത്തു രൂപപ്പെട്ട ചക്രവാതചുഴി നാളെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നതോടെ കാലവര്‍ഷം കൂടുതല്‍ ശക്തമാകും. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article