ശക്തമായ മഴയും ഇടിമിന്നലും: അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Webdunia
ഞായര്‍, 6 നവം‌ബര്‍ 2022 (10:12 IST)
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിനെ തുടർന്ന് അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
 
തുലാവർഷത്തോടൊപ്പം കേരള തീരത്തായുള്ള ചക്രവാതചുഴിയുടെയും അനുബന്ധ ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായാണ് മഴകനക്കുന്നത്. ആൻഡമാൻ കടലിൽ മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ബുധനാഴ്ചയോടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തായി ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article