പാചകവാതക സിലിണ്ടറുകൾ ഓട്ടോറിക്ഷയിൽ കൊണ്ടുപോകാനും ഇനി ഹെവി ലൈസൻസ് വേണം

Webdunia
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (10:43 IST)
കൊച്ചി: പാചകവാതക സിലിണ്ടർകുൾ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകൾ ഓടിയ്ക്കാനും ഇനി ഹെവി ലൈസൻസ് നിർബന്ധം. അപകടകരമായ വസ്തുക്കൾ കൊണ്ടുപോകാൻ പ്രത്യേക അനുമതി ലഭിയ്ക്കണം എങ്കിൽ ബാഡ്ജ് ആവശ്യമാണ്. ഹെവി ലൈസൻ ഉള്ളവർക്ക് മാത്രമേ ഇനി ബാഡ്ജ് ലഭിയ്ക്കു എന്നതിനാൽ ഗ്യാസ് ഏജസികളിലെ ഓട്ടോറിക്ഷകളും മിനി ലോറികളും ഓടിയ്ക്കുന്നവർ ഹെവി ലൈസൻസ് എടുക്കേണ്ടി വരും 
 
ഗ്യാസ് ഏജസികളീൽ വാഹനം ഓടിയ്ക്കുനാവർക്ക് നേരത്തെ ബാഡ്ജ് ഉണ്ടായിരുന്നു എങ്കിലും ചെറു വഹനങ്ങൾ ഓടിയ്ക്കുന്നവർക്ക് ബാഡ്ജിന്റെ ആവശ്യമില്ല എന്ന സുപ്രീംകോടതിയുടെ ഉത്തരബിനെ തുടർന്ന് ഈ ബാഡ്ജുകൾ റദ്ദാക്കിയിരുന്നു. എന്നാൽ ഈ ഇളവ് പാചക വാതകം കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ബധകമല്ല. മാത്രമല്ല പെട്രോളിയം, ഗ്യാസ്, കെമിക്കൽ ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന ഡ്രൈവർമാർ പ്രത്യേകം പരീശീലനം നേടണം. മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം സർട്ടിഫിക്കറ്റ് ലഭിയ്ക്കുമ്പോൾ ഈ വിവരങ്ങൾ ലൈസൻസിൽ ചേർക്കും. മൂന്നുവർഷത്തിലൊരിയ്കൽ പരിശീലനം നിർബന്ധമാണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article