ചെട്ടിക്കുളങ്ങരയില്‍ സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

ശ്രീനു എസ്
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (10:34 IST)
ചെട്ടിക്കുളങ്ങരയില്‍ സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. ചെട്ടിക്കുളങ്ങര ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഈരേഴ തെക്ക് ചെമ്പോലില്‍ മഹാദേവന്‍ പിള്ള(60) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്നലെ രാത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
പാരല്‍ കോളേജ് ഇംഗ്ലീഷ് അധ്യാപകനാണ് മഹാദേവന്‍ പിള്ള. സിപിഎം ചെട്ടികുളങ്ങര കിഴക്ക് ഏഴാം വാര്‍ഡ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം. 

അനുബന്ധ വാര്‍ത്തകള്‍

Next Article