മഴ കാത്തിരിക്കേണ്ട ! സംസ്ഥാനത്ത് പൊള്ളുന്ന ചൂടിന് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Webdunia
ചൊവ്വ, 16 മെയ് 2023 (16:01 IST)
സംസ്ഥാനത്ത് താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 
 
കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി വരെ ഉയരും
 
കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36 ഡിഗ്രി വരെയും കണ്ണൂര്‍, മലപ്പുറം, തിരുവന്തപുരം ജില്ലകളില്‍ 35 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 
 
വരും ദിവസങ്ങളിലും ചൂട് കൂടിയേക്കാം. അതീവ ജാഗ്രത പാലിക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article