ഡോ.വന്ദന കൊലക്കേസ്: പ്രതി സന്ദീപിന് വേണ്ടി ഹാജരായത് അഡ്വക്കേറ്റ് ആളൂര്‍

ചൊവ്വ, 16 മെയ് 2023 (13:43 IST)
ഡോ.വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് വൈദ്യസഹായം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും പ്രതിയെ കസ്റ്റഡിയില്‍ വിടണമെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ 15 മിനിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ അഭിഭാഷകന് പ്രതിയെ കാണാമെന്നും കോടതി വ്യക്തമാക്കി. പ്രതി സന്ദീപിന് വേണ്ടി അഡ്വക്കേറ്റ് ബി.എ.ആളൂരാണ് ഹാജരായത്. സന്ദീപിനെ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 
 
പ്രതിക്ക് ആയുധം എവിടെ നിന്ന് ലഭിച്ചുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനാല്‍ തെളിവെടുപ്പ് എന്തിനെന്ന് ആളൂര്‍ ചോദിച്ചു. സന്ദീപിന്റെ ഇടതുകാലിന് പരുക്കുണ്ട്. യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ട്. പ്രതിയെ ശാരീരിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കസ്റ്റഡിയില്‍ കൊടുക്കരുതെന്ന് ആളൂര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍