വേനൽ മഴയ്ക്ക് ഉടൻ സാധ്യതയില്ല, മധ്യകേരളത്തിലും ഇനി ചൂട് ഉയരും

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2023 (15:47 IST)
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് വിദഗ്ധർ. വടക്കൻ ജില്ലകളിൽ അനുഭവപ്പെടുന്ന കൊടും ചൂട് ഇനി മധ്യകേരളത്തിലേക്കും തീരപ്രദേശങ്ങൾക്കും വ്യാപിച്ചേക്കും. ഉത്തരേന്ത്യയിലെ എതിർ ചക്രവാതച്ചുഴി കാരണം ചൂട് വായു ഇങ്ങോട്ട് നീങ്ങിയതാണ് കേരളത്തിലെ ചൂടിന് കാരണം.
 
ഇന്നലെ തൃശൂർ വെള്ളാനിക്കരയിൽ 37.1 ഡിഗ്രിയും കൊച്ചി വിമാനത്താവളത്തിൽ 37 ഡിഗ്രിയുമായിരുന്നു താപനില. വരും ദിവസങ്ങളിലും വേനൽ മഴയ്ക്ക് കാര്യമായ സാധ്യതയില്ല. എന്നാൽ ഒറ്റപ്പെട്ട നേരിയ മഴ പലയിടത്തും ലഭിക്കാം. അന്തരീക്ഷ താപനില കൂടുതലായതിനാൽ ഇടയ്ക്കിടെ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം. അടിയന്തിര ആവശ്യങ്ങൾക്ക് ദിശ 104.1056.0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് ഡോക്ടറുടെ ഉപദേശം തേടാം.

അനുബന്ധ വാര്‍ത്തകള്‍

Next Article