കൊച്ചിയിലെ വായുവിൽ വിഷാംശം ഗുരുതരമായ അളവിൽ

തിങ്കള്‍, 6 മാര്‍ച്ച് 2023 (10:52 IST)
പ്രദീകാത്മക ചിത്രം
കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട്. നല്ല ആരോഗ്യമുള്ളവർക്ക് പോലും ശ്വാസകോശ പ്രശ്നങ്ങളുണ്ടാക്കാവുന്ന അവസ്ഥയാണ് നിലവിൽ കൊച്ചിയിലുള്ളത്. ഞായറാഴ്ച രാത്രി 10 മണിക്ക് പി എം 2.5ൻ്റെ മൂല്യം 441 പോയൻ്റിലായിരുന്നു. വൈറ്റിലയിലെ അന്തരീക്ഷ മലിനീകരണ നിരീക്ഷണകേന്ദ്രത്തിൻ്റെ റിപ്പോർട്ട് പ്രകാരമാണിത്.
 
1.5 മൈക്രോമീറ്റർ താഴെ വ്യാസമുള്ള അതായത് തലമുടിനാരിനേക്കാൾ 100 മടങ്ങ് കനം കുറഞ്ഞ കണങ്ങളാണ് പി എം 2.5. ഇവയ്ക്ക് ശ്വാസകോശങ്ങളിൽ ആഴത്തിൽ ചെല്ലാനുള്ള കഴിവുണ്ട്. പി എം 2.5, പി എം 10 എന്നിവയുടെ തോത് കണക്കാക്കിയാണ് അന്തരീക്ഷ മലിനീകരണ തോത് എത്രമാത്രമുണ്ടെന്ന് കണക്കാക്കുന്നത്. പി എം 2.5 400നും-500നും ഇടയിലാണെങ്കിൽ അപകടകരമായ സ്ഥിതിയേയാണ് അത് കാണിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍