പുകഞ്ഞ് കൊച്ചി; നഗരത്തില്‍ പലയിടത്തും മാലിന്യപ്പുക

തിങ്കള്‍, 6 മാര്‍ച്ച് 2023 (08:01 IST)
മാലിന്യപ്പുകയില്‍ വലഞ്ഞ് കൊച്ചി നഗരം. ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നാണ് കൊച്ചിയില്‍ പല പ്രദേശങ്ങളിലും മാലിന്യപ്പുക ഉയര്‍ന്നിരിക്കുന്നത്. കുണ്ടന്നൂര്‍, വൈറ്റില മേഖലകളില്‍ ഇന്നും പുക തുടരുന്നു. ഇടപ്പള്ളി, പാലാരിവട്ടം ഭാഗത്തെ പുകയൊഴിഞ്ഞു. കൊച്ചിയിലെ വായുവില്‍ വിഷാംശത്തിന്റെ അളവ് ഗുരുതരമായ രീതിയില്‍ കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
 
അതേസമയം, മാലിന്യപ്പുകയെ തുടര്‍ന്ന് കൊച്ചിയിലെ ഏഴ് പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുന്‍സിപ്പാലിറ്റി, മരട് മുന്‍സിപ്പാലിറ്റി, കൊച്ചി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ എന്നീ പ്രദേശങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവധി. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍