അധ്യാപികയുടെ ഫോൺ കവർന്നു അശ്ളീല സന്ദേശം അയച്ച അധ്യാപകർക്കെതിരെ കേസ്

ഞായര്‍, 5 മാര്‍ച്ച് 2023 (14:09 IST)
കൊല്ലം: അധ്യാപികയുടെ ഫോൺ കവർന്നു അശ്ളീല സന്ദേശം അയച്ച അധ്യാപകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം തേവലക്കര ഗേൾസ് ഹൈസ്‌കൂളിലെ അധ്യാപകരായ മൈനാഗപ്പള്ളി സ്വദേശി പ്രജീഷ് തേവലക്കര സ്വദേശി സാദിയ എന്നീ അധ്യാപകർക്കെതിരെയാണ് നടപടി.
 
 
സ്റ്റാഫ് റൂമിൽ വച്ചാണ് ഇരുവരും ചേർന്ന് കെ.എസ്.സോയ എന്ന അധ്യാപികയുടെ മൊബൈൽ കവർന്നത്. സ്‌കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയും അന്തരിച്ച മുതിർന്ന നേതാവ് കാസിമിന്റെ മകളുമാണ് സോയ. സ്‌കൂളിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കാണ് അശ്ളീല സന്ദേശം ഇവർ അയച്ചത്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ പാർട്ടി നേതാക്കൾ, സ്‌കൂൾ അധ്യാപകർ എന്നിവരെ പരാമര്ശിച്ച അശ്ളീല സന്ദേശങ്ങളാണ് ഇവർ പോസ്റ്റ് ചെയ്തത്.
 
ഫോൺ നഷ്ടപെട്ടത് അറിഞ്ഞ അധ്യാപിക ആദ്യം സിം ബ്ലോക്ക് ചെയ്തു. തുടർന്ന് പോലീസിൽ പരാതി നൽകി. പോലീസിൽ പരാതി നൽകിയതോടെ പ്രജീഷും സാദിയയും മുൻ‌കൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ വിവിധ തെളിവുകളുടെ സഹായത്തോടെ ഇവരെ പ്രതികളാക്കി പോലീസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് നൽകിയിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍