സംസ്ഥാനത്ത് ആറുജില്ലകളില്‍ മൂന്നുഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്ന് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് താപനില ഉയരാന്‍ സാധ്യതയുള്ളത്. നാളെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നാണ് വിവരം.
നിലവില്‍ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഏപ്രില്‍ 30 വരെ ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്നുമണിവരെ തൊഴിലാളികള്‍ പുറം ജോലികള്‍ ചെയ്യുന്നത് വിലക്കിയിട്ടുണ്ട്.