ഡല്‍ഹിയില്‍ കനത്ത ചൂട്; മലയാളി പൊലീസുദ്യോഗസ്ഥന്‍ സൂര്യാഘാതമേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 29 മെയ് 2024 (11:38 IST)
ഡല്‍ഹിയിലെ കനത്ത ചൂടില്‍ മലയാളി പൊലീസുദ്യോഗസ്ഥന്‍ സൂര്യാഘാതമേറ്റ് മരിച്ചു. ഉത്തംനഗര്‍ ഹസ്ത്സാലില്‍ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ ബിനേഷ് ആണ് മരിച്ചത്. 50 വയസായിരുന്നു.ദല്‍ഹി പോലീസില്‍ അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടറാണ് ഇദ്ദേഹം. സ്ഥാനക്കയറ്റത്തിനായുള്ള പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. 
 
പരിശീലനത്തിനുള്ള 1400 അംഗ പോലീസ് സംഘത്തില്‍ ബിനേഷ് ഉള്‍പ്പെടെ 12 മലയാളികളാണ് ഉണ്ടായിരുന്നത്. കടുത്ത ചൂടില്‍ നടന്ന പരിശീലനത്തെ തുടര്‍ന്ന് ബിനീഷിന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ബോധരഹിതനാവുകയുമായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article