തദ്ദേശ തെരഞ്ഞെടുപ്പിൽ 2015ലെ വോട്ടർ പട്ടിക ഉപയോഗിയ്ക്കരുതെന്ന് ഹൈക്കോടതി

Webdunia
വ്യാഴം, 13 ഫെബ്രുവരി 2020 (15:32 IST)
2015ലെ വോട്ടർ പട്ടിക അടിസ്ഥാനപ്പെടുത്തി തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം റദ്ദാക്കി ഹൈക്കോടതി. 2019 ലോക്സഭാ  തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടർപട്ടികയിൽ ഫെബ്രുവരി 7 വരെരെ ചേർത്ത പേരുകൾ കൂടി ഉൾപ്പെടുത്തി പുതിയ വോട്ടർപ്പട്ടിക തയ്യാറാക്കാനും അതനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താനുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരിയ്ക്കുന്നത്.
 
2015ലെ വോട്ടർപട്ടിക അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള കമ്മീഷന്റെ തീരമാനത്തിനെതിരെ യുഡിഎഫ് നാൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. തീരുമാനം പുനഃപരിശോധിയ്ക്കാൻ സാധിയ്ക്കുമോ എന്ന് കോടതി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞിരുന്നു. കോടതി നിർദേശിച്ചാൽ മാത്രം പുനഃപരിശോധിയ്ക്കാൻ തയ്യാറാണ് എന്നായിരുന്നു കമ്മീഷന്റെ നിലപാട്.  
 
കമ്മീഷന്റെ നീക്കത്തിനെതിരെ യു‌ഡിഎഫ് നേതാക്കൾ നൽകിയ ഹർജി സിംഗിൾ ബഞ്ച് നേരത്തെ തള്ളിയിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ വോട്ടർ പട്ടികയാണ് വാർഡ് അടിസ്ഥനത്തിൽ തിരിച്ച് 2015ലെ തദ്ദേശ സ്ഥാപനങ്ങളിൽ ഉപയോഗിച്ചത്. വൻ തുക ചിലവിട്ട് തയ്യാറാക്കിയ ഈ പട്ടിക ഉപേക്ഷിയ്ക്കനാകില്ല എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. പുതിയ വോട്ടർ പട്ടിക തയ്യാറാക്കണം എന്ന യുഡിഎഫിന്റെയും എ‌ൽഡിഎഫിന്റെയും ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്കരൻ തള്ളിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article