ബന്ധുക്കളായ കുട്ടികളെ പീഡിപ്പിച്ച അമ്പതുകാരന് 70 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍
ശനി, 7 ജനുവരി 2023 (20:28 IST)
വെഞ്ഞാറമൂട്: പ്രായപൂർത്തിയാകാത്തതും രണ്ടു സഹോദരങ്ങളുടെ കുട്ടികളുമായി മൂന്നു പെണ്മക്കളെ ഒരു വർഷത്തിലധികമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്പതുകാരനെ കോടതി 70 വർഷത്തെ കഠിനതടവിനു വിധിച്ചു. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയാണ് വിധി പറഞ്ഞത്.

തടവ് ശിക്ഷയ്‌ക്കൊപ്പം പിഴയായി ഒരു ലക്ഷത്തി എഴുപതിനായിരം രൂപയും നൽകണം. കുട്ടികൾക്കൊപ്പം കളിക്കാൻ എന്ന രീതിയിൽ വീട്ടിലെത്തുന്ന ഇയാൾ അഞ്ച്, ഏഴു, എട്ടു വയസുള്ള കുട്ടികളെ വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷായിൽ വച്ചാണ് ഏറെ നാൾ പീഡിപ്പിച്ചിരുന്നത്.

വെഞ്ഞാറമൂടിനടുത്തുള്ള പുല്ലമ്പാറ സ്വദേശിയാണ് കേസിലെ പ്രതി. ഇതുമായി ബന്ധപ്പെട്ടു രക്ഷകർത്താക്കൾ 2017 ഡിസംബറിലാണ് വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article