19 കാരിക്ക് പീഡനം : മൂന്നു പേർ കൂടി പിടിയിൽ

എ കെ ജെ അയ്യര്‍

ബുധന്‍, 28 ഡിസം‌ബര്‍ 2022 (13:44 IST)
കാസർകോട്: പത്തൊമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കോട്ടക്കണ്ണിയിൽ താമസം എന്മകജെ കുടുവ വീട്ടിൽ ബീഫാത്തിമ (42), ഉദുമ സ്വദേശി മൊയ്തീൻകുഞ്ഞി (29), ബാര മാങ്ങാട് സ്വദേശി എൻ.മുനീർ (22) എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇതിൽ രണ്ടു പേർ സ്ത്രീകളാണ്.

സാമ്പത്തിക പ്രയാസങ്ങൾ ചൂഷണം ചെയ്താണ് പത്തൊമ്പതുകാരിയെ ലഹരിമരുന്ന് നൽകിയും പ്രലോഭിപ്പിച്ചും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. ചെർക്കള, കാസർകോട്, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചു ഒറ്റയ്ക്കും കൂട്ടമായും കുട്ടിയെ പീഡിപ്പിച്ചു എന്നാണു മൊഴി നൽകിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍