പത്തൊമ്പതുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വെള്ളി, 6 ജനുവരി 2023 (17:24 IST)
കാസർകോട് : ലഹരി മരുന്ന് നൽകി പത്തൊമ്പതുകാരിയെ മയക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കുമ്പള നായ്ക്കാപ്പ സ്വദേശി മഹാലിംഗൻ എന്ന 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ടു ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടു സ്ത്രീകൾ ഉൾപ്പെടെ പതിനൊന്നായി.
 
നഗരത്തിനടുത്തു താമസിക്കുന്ന ഒരു യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി സംഘമായി പീഡിപ്പിച്ചു എന്നാണു പരാതി. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍