പീഡനക്കേസ് പ്രതിക്ക് 13 വർഷം കഠിനത്തടവ്

എ കെ ജെ അയ്യര്‍
ബുധന്‍, 24 ഏപ്രില്‍ 2024 (15:53 IST)
തിരുവനന്തപുരം: പീഡനക്കേസ് പ്രതിക്ക് കോടതി 13 വർഷം കഠിന തടവും 30000 രൂപാ പിഴയും വിധിച്ചു. നെയ്യാറ്റിൻകര ആനാവൂർ വില്ലേജിൽ കോരണംകോട് പാലിയോട് മടത്തറ വീട്ടിൽ രാധാകൃഷ്ണൻ നായരെ (44) ആണ് കോടതി ശിക്ഷിച്ചത്.
 
വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.  2012-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
 
നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജി കെ.വിദ്യാധരനാണ് ശിക്ഷ വിധിച്ചത്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വെള്ളറട കെ.എസ്. സന്തോഷ് കുമാറാണ് ഹാജരായത്

അനുബന്ധ വാര്‍ത്തകള്‍

Next Article