ദളിത് പെൺകുട്ടിക്ക് കൂട്ടമാനഭംഗം: രണ്ട് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വെള്ളി, 18 ഫെബ്രുവരി 2022 (18:38 IST)
കൊയിലാണ്ടി: ദളിത് പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പ്രണയം നടിച്ചു വശത്താക്കിയ ശേഷം വാലന്റൈൻസ് ദിനത്തിലാണ് കുട്ടിയെ കൂട്ട മാനഭംഗം ചെയ്തത്.

പേരാമ്പ്ര ചേർമലയിൽ വരുൺ രാജ (26), മുയിപ്പോത്ത് ഉരുനിക്കുന്നുമ്മേൽ ശ്യാം ലാൽ (26) എന്നിവരെ പോക്സോ നിയമ പ്രകാരം കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് നൽകി പല സ്ഥലങ്ങളിലായി കൊണ്ടുപോയാണ് ഇവർ കുട്ടിയെ മാനഭംഗം ചെയ്തത്.

രാവിലെ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി വൈകിട്ട് അസ്വാസ്ഥ്യത്തോടെ തിരിച്ചെത്തിയപ്പോൾ വീട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടന്ന പരിശോധനയിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി അറിഞ്ഞത്. ഇവർക്കൊപ്പം മറ്റു ചിലർ കൂടി പിടിയിലാകുമെന്നാണ് പോലീസ് നൽകിയ സൂചന.  

അനുബന്ധ വാര്‍ത്തകള്‍

Next Article