ഒമ്പതുകാരനെ പീഡിപ്പിച്ച 53 കാരന് 20 വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: ഒമ്പതു വയസുള്ള ബാലനെ പീഡിപ്പിച്ച 53 കാരന് 20 വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. കാലടി മരുതൂർക്കടവ് സ്വദേശി ജയകുമാറിനെയാണ് അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്.
2019 ജൂൺ ഇരുപത്തിയേഴിനാണ് സംഭവം. ഓട്ടോ റിക്ഷാ ഡ്രൈവറായ പ്രതിയുടെ വീട്ടിന്റെ മുകളിലായിരുന്നു പീഡനത്തിനിരയായ കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിച്ചത്. ട്യൂഷൻ കഴിഞ്ഞു കുട്ടി വീട്ടിൽ വന്നപ്പോൾ പ്രതി തന്റെ വീട്ടിലേക്ക് മൂന്നാം ക്ലാസുകാരനായ കുട്ടിയെ വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു എന്നാണു കേസ്.
ഭയന്ന് പോയ കുട്ടി പ്രതിയെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടു. ഒരാഴ്ച കഴുഞ്ഞു വീട്ടുകാർ പുറത്തുപോകാൻ നേരം കുട്ടിയെ പ്രതിയുടെ വീട്ടിൽ നിൽക്കാൻ പറഞ്ഞപ്പോഴാണ് കുട്ടി തനിക്കുണ്ടായ അനുഭവം പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ ഫോർട്ട് പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുമായുമായിരുന്നു.