പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച നാലംഗ സംഘം പിടിയില്‍

എ കെ ജെ അയ്യര്‍
ബുധന്‍, 3 ഫെബ്രുവരി 2021 (11:41 IST)
കൊല്ലം: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാലംഗ സംഘത്തെ പോലീസ് അറസ്‌റ് ചെയ്തു. കൊല്ലം നല്ലില പഴങ്ങാലം അംബി പൊയ്ക കോഴിക്കല്‍ പുത്തന്‍ വീട്ടില്‍ റഫീഖ് (22), പള്ളിമണ്‍ ജനനിയില്‍ ജയകൃഷ്ണന്‍ (21), നെടുമ്പന മുട്ടക്കാവ് ദേവീകൃപയില്‍ അഭിജിത് (21), പഴങ്ങാലം ഇടനാട് റീന ഭവനില്‍ ഹൃദയ് (19) എന്നിവരാണ് അറസ്റ്റിയിലായത്.
 
സമൂഹ മാധ്യമം വഴി രണ്ട് മാസം മുപ് യുവാക്കള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ടു. നയത്തില്‍ ഹൃദയുടെ വീട്ടില്‍ എത്തിച്ച് നാല് പേരും ചേര്‍ന്ന് പീഡിപ്പിച്ചു. കഴിഞ്ഞ ഇരുപത്തൊമ്പതിനു കുട്ടി വീട് വിട്ട് പോയപ്പോള്‍ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. അപ്പോഴായിരുന്നു യുവാക്കള്‍ കുട്ടിയെ പീഡിപ്പിച്ചത്.
 
എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയെ ചോദ്യം ചെയ്തതോടെ പീഡന വിവരം അറിയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ അറസ്‌റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.     

അനുബന്ധ വാര്‍ത്തകള്‍

Next Article