പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ എട്ടു പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ചൊവ്വ, 2 ഫെബ്രുവരി 2021 (11:13 IST)
മംഗളൂരു: പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം.
 
കേസില്‍ കുട്ടിയുടെ അടുത്ത ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ പതിനേഴു പേരാണ് പ്രതികളായുള്ളത്. ജില്ലാ ശിശു സംരക്ഷണ സമിതി ചെയര്‍മാന്റെ പരാതിയില്‍ കഴിഞ്ഞ മുപ്പതാം തീയതി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 
 
ക്രഷര്‍ യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പരിചയം ഭാവിച്ച് ബസ് ഡ്രൈവറായ ഗിരീഷ് എന്നയാളാണ് ആദ്യം പീഡിപ്പിച്ചത്. ഇയാളുടെ പരിചയക്കാര്‍ക്ക് കുട്ടിയുടെ പീഡന ദൃശ്യങ്ങള്‍ കൈമാറുകയും ഇത് വച്ച് പലരും ഭീഷണിപ്പെടുത്തി കുട്ടിയെ അഞ്ചു മാസത്തോളം പീഡിപ്പിച്ചു എന്നാണ് കേസ്.
 
കുട്ടിയുടെ മാതാവ് മൂന്നു വര്ഷം മുമ്പ് മരിച്ചുപോയിരുന്നു. പിന്നീട് കുട്ടി അടുത്ത ബന്ധുവായ ഒരു സ്ത്രീക്കൊപ്പമായിരുന്നു കഴിഞ്ഞത്. ഇവരുടെ ഒത്താശയോടെ ആയിരുന്നു ബാക്കിയുള്ള പീഡനങ്ങള്‍. ഇവരെയും പോലീസ് അറ്റ ചെയ്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍