കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍

വെള്ളി, 22 ജനുവരി 2021 (19:28 IST)
മലപ്പുറം: കോളേജ് വിദ്യാര്‍ത്ഥിനിയുമായി നയത്തില്‍ അടുപ്പം സ്ഥാപിച്ച് പണം, സ്വര്‍ണ്ണം എന്നിവ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ബിസ്മില്ലാ ഖാന്‍ എന്ന 32 കാരനാണ്  പോലീസ് പിടിയിലായത്.
 
കുട്ടിയുമായി ഉണ്ടാക്കിയ സൗഹൃദം മുതലെടുത്ത് യുവാവ് കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കൂടാതെ രണ്ടര പവന്‍ വരുന്ന സ്വര്‍ണ്ണവും ഇരുപതിനായിരം രൂപയും കൈക്കലാക്കി.
 
പരാതിയെ തുടര്‍ന്ന് കോഴിക്കോട്ടു നിന്നാണ് യുവാവിനെ പോലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കേസ് മുണ്ടക്കയം പൊലീസിന് കൈമാറുമെന്ന് കൊണ്ടോട്ടി പോലീസ് അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍