ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

വെള്ളി, 22 ജനുവരി 2021 (11:37 IST)
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ആളെ പോലീസ് അറസ്‌റ് ചെയ്തു. തേഞ്ഞിപ്പലം ആലുങ്ങല്‍ നടുത്തോടി ബാബുരാജ് (42) ആണ്‍ പിടിയിലായത്. ഇയാളെ കഴിഞ്ഞ ദിവസം ചേവായൂര്‍ പോലീസ് തേഞ്ഞിപ്പാലത്തു നിന്നാണ് പിടികൂടിയത്.
 
കഴിഞ്ഞ മാസം എട്ടാം തീയതി കാണാതായ പെണ്‍കുട്ടിയെ പരിചയപ്പെട്ട ബാബു രാജ് തേഞ്ഞിപ്പാലത്തെ യൂണിവേഴ്സിറ്റി കാമ്പസില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്താന്‍ ശ്രമിച്ചു. ഇതിനിടെ കുട്ടി ഓടി രക്ഷപ്പെട്ടു. ഓടി റോഡിലെത്തിയ കുട്ടിയെ അതുവഴി വന്ന ഓട്ടോ റിക്ഷാ ഡ്രൈവറാണ് തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
 
പോലീസ് ഈ സംഭവം ചേവായൂര്‍ പോലീസിനെ അറിയിക്കുകയും കുട്ടിയെ ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് പോലീസ് സിസി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയ ഫോട്ടോയില്‍ നിന്ന് പ്രതിയെ തിരിച്ചറിയുമായും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതുവഴി ബാബുരാജിനെ കണ്ടെത്തി അറ്റ ചെയ്യുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍