മദ്യലഹരിയില്‍ പിതാവ് പെട്രോളൊഴിച്ച് തീ കത്തിച്ചു; പത്തുവയസുകാരന്‍ ഗുരതരാവസ്ഥയില്‍

ശ്രീനു എസ്

ചൊവ്വ, 19 ജനുവരി 2021 (13:56 IST)
മദ്യലഹരിയില്‍ പിതാവ് പെട്രോളൊഴിച്ച് തീ കത്തിച്ച സംഭവത്തില്‍ പത്തുവയസുകാരന്‍ ഗുരതരാവസ്ഥയില്‍. ഹൈദരാബാദിലാണ് ആറാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാനുഭവം ഉണ്ടായത്. കുട്ടിയുടെ ശരീരത്തില്‍ 60 ശതമാനം പൊള്ളലേറ്റു. ബാലു എന്ന് പേരുള്ള കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. 
 
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബാലു മകനോട് ബീഡി വാങ്ങാന്‍ കടയില്‍ പറഞ്ഞുവിടുകയും, തിരിച്ചുവരാന്‍ വൈകിയെന്ന് പറഞ്ഞു ഉപദ്രവിക്കുകയായിരുന്നു. പഠിക്കാന്‍ മോശമാണെന്നും ക്ലാസില്‍ പോകുന്നില്ലെന്നും ആരോപിച്ച് പെട്രോള്‍ കുട്ടിയുടെ ദേഹത്ത് ഒഴിച്ച ശേഷം ബീഡി കത്തിച്ച് എറിയുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍