പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

എ കെ ജെ അയ്യര്‍

തിങ്കള്‍, 25 ജനുവരി 2021 (13:49 IST)
പുനലൂര്‍: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. വാളകം അമ്പലത്തുവിള പുളിയം കോളനിയിലെ ഈട്ടിവിള വീട്ടില്‍ എസ് .ആദിത് (19) ആണ് പോലീസ് പിടിയിലായത്.
 
പെണ്‍കുട്ടിയെ പരിചയപ്പെടുകയും തുടര്‍ന്ന് ഫോണ്‍ വഴിയും നേരിട്ടും അടുപ്പം കാട്ടുകയും ചെയ്ത ഇയാള്‍ കഴിഞ്ഞ ദിവസം പുനലൂരില്‍ നിന്ന് കുട്ടിയെ നയത്തില്‍ തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായ പ്രതിയെ പുനലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍