അഞ്ചുവയസുള്ള ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍
വെള്ളി, 29 ഏപ്രില്‍ 2022 (12:32 IST)
തൃശൂർ: അഞ്ചു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാൽപ്പതു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് സ്വദേശിയായ സെയ്ദ് മുഹമ്മദ് എന്ന നാല്പത്തേഴുകാരനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്.

2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കൂട്ടുകാർക്കൊപ്പം വീട്ടിൽ കളിക്കാനെത്തിയ അയൽക്കാരിയായ ബാലികയെ പീഡിപ്പിച്ചു എന്നാണു കേസ്. പ്രതി കുട്ടിയെ തന്റെ വീട്ടിലും ടെറസിലും വച്ച് കുട്ടിയെ പല തവണ പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇതിനൊപ്പം വിവരം പുറത്തു പറയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുട്ടി ജനനേന്ദ്രിയത്തിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാതാവിനോട് വിവരം പറയുകയായിരുന്നു. തുടർന്ന് വീട്ടുകാർ ചാവക്കാട് പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article