മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന നൽകി ഹനാൻ

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (08:55 IST)
മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന നൽകി ഹനാൻ. നാട്ടുകാർ തനിക്ക് പിരിച്ചു നൽകിയ പണമാണ് ഹനാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കൈരളി ന്യൂസാണ് ഇത് സംബന്ധിച്ച് വർത്ത പുറത്തുവിട്ടത്,
 
സ്വന്തം പഠനത്തിനും ജീവിതത്തിനുമായി വിവിധ ജോലികൾ ചെയ്തിരുന്ന ഹനാൻ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് സിനിമയുടെ പ്രചരണത്തിനായി കഥകൾ കെട്ടിച്ചതാണെന്ന രീതിയിൽ സൈബർ ആക്രമണം നേരിട്ട സമയത്ത് സംസ്ഥാന സർക്കാർ ഹനാന്. പൂർണ പിന്തുണ നൽകിയിരുന്നു. ഹനാന്റെ വിദ്യാഭ്യാസ ചിലവ് സർക്കാർ ഏറ്റെടുത്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article