ഭീതി ഒഴിയുന്നില്ല; ഇടുക്കി ഡാമിലെ ജലനിരപ്പ് സംഭരണ ശേഷിയോടടുക്കുന്നു: ഹൈ അലർട്ട് പ്രഖ്യാപിച്ചു

വെള്ളി, 17 ഓഗസ്റ്റ് 2018 (08:36 IST)
ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് ഡമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. നിലവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് 2402.30 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ജല നിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ ഹൈ അലെർട്ട് പ്രഖ്യാപിച്ചു. 
 
എന്നാൽ ഉടൻ കൂടുതൽ ജലം ഡാമിൽ നിന്നും തുറന്നു വിട്ടേക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇപ്പോഴും ശക്തമായ മഴ തുടരുന്നതിനാൽ നീരൊഴുക്ക് ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ് ഈ സാഹചര്യത്തിൽ ഡാമിൽ നിന്നും അധിക ജലം തുറന്നു വിടാതെ മറ്റു മാർഗങ്ങളില്ല.  
 
അധിക ജലം തുർടന്നു വിടുന്നതോടെ പെരിയാറിലെ ജലനിരപ്പ് വീണ്ടും വർധിക്കും. നിലവിൽ ആലുവയിലും എറണാകുളത്തും രക്ഷാ പ്രവർത്തനങ്ങൾ നടത്താനാവാത്ത വിധം പല സ്ഥലങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ്. ഡാമിലെ അധിക ജലം തുറന്നു വിടുന്നത് വൈകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍