പനി ബാധിച്ചു ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു; H1N1 ആണെന്ന് സംശയം

രേണുക വേണു

വെള്ളി, 19 ജൂലൈ 2024 (12:47 IST)
പനി ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് ഇളവുംതുരുത്തില്‍ വീട്ടില്‍ ലിബുവിന്റെയും നയനയുടെയും മകന്‍ ലിയോണ്‍ ലിബു ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം. എച്ച്1എന്‍1 ആണെന്ന് സംശയം ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ ആരോഗ്യവിഭാഗത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ല.
 
നാല് ദിവസമായി ലിയോണിന് പനി ഉണ്ടായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ പനി മൂര്‍ച്ഛിച്ചതോടെ ഇന്നലെ രാത്രി മരിച്ചു. രണ്ടര വയസ്സുള്ള സഹോദരനുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍