സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസ് നാളെമുതൽ, ഒന്നിടവിട്ട് ഒറ്റ-ഇരട്ട നമ്പർ വാഹനങ്ങൾ സർവീസ് നടത്തും

Webdunia
വ്യാഴം, 17 ജൂണ്‍ 2021 (16:59 IST)
സംസ്ഥാനത്ത് സ്വകാര്യബസുകൾ ഉപാധികളോടെ സർവീസ് നടത്താൻ അനുമതി.ഒറ്റ - ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ സർവ്വീസ് നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതനുസരിച്ച് ഒറ്റ അക്ക നമ്പറുള്ള വണ്ടികൾ നാളെ സർവീസ് നടത്തും. ശനി,ഞായർ ദിവസങ്ങളിൽ സർവീസ് നടത്തരുതെന്നും നിർദേശമുണ്ട്.
 
അതേസമയം സംസ്ഥാനത്ത് കെഎസ്ആർടി‌സി ഇന്ന് മുതൽ ഓർഡിനറി സർവീസുകൾ പുനരാരംഭിച്ചു. ദീർഘദൂര സർവീസുകളുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ട്. ലോക്ക്‌ഡൗണോ,ട്രിപ്പിൾ ലോക്ക്‌ഡൗണോ ഉള്ള തദ്ദേശ പ്രദേശങ്ങളിൽ ബസിന് സ്റ്റോപ്പ് അനുവദിക്കില്ല.സംസ്ഥാനത്ത് അടുത്ത തിങ്കഴാഴ്ച ( 21-06-21)യും പിന്നെ വരുന്ന ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ ബസുകൾ ആയിരിക്കും സർവീസ് നടത്തുക. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും (28-06-21) ഒറ്റ നമ്പർ ബസുകളാവും നിരത്തിലിറങ്ങുക.

അനുബന്ധ വാര്‍ത്തകള്‍

Next Article