നടപ്പ് സാമ്പത്തികവർഷം 2 ലക്ഷം കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ആർബിഐ

വ്യാഴം, 17 ജൂണ്‍ 2021 (16:47 IST)
കൊവിഡ് രണ്ടാം തരംഗം 2021-22 സാമ്പത്തിക വർഷത്തിൽ രണ്ട് ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കുമെന്ന് റിസർവ് ബാങ്ക്. 2021 ജൂണിലെ പ്രതിമാസ ബുള്ളറ്റിനിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
 
കാർഷിക,വ്യാവസായിക ഉത്‌പാദനത്തിലും കയറ്റുമതിയിലും കാര്യമായ ഇടിവ് സംഭവിക്കാതെ പിടിച്ചുനിൽക്കാൻ രാജ്യത്തിനായി. എന്നാൽ കൊവിഡ് രണ്ടാംതരംഗം ആഭ്യന്തര ആവശ്യകതയെ ബാധിച്ചുവെന്നും ആർബിഐയുടെ റിപ്പോ‌ർട്ടിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍