കഞ്ചാവ് ചെടി അടുക്കളയില്‍, നന്നായി വളരാന്‍ ഫാനും എല്‍ഇഡി ലൈറ്റും; കാക്കനാട് യുവാവും യുവതിയും പിടിയില്‍

Webdunia
വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (07:59 IST)
ഫ്‌ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടി. കോന്നി വല്യതെക്കേത്ത് അലന്‍ വി.രാജു (26), കൂടെ താമസിക്കുന്ന കായംകുളം പെരുമ്പള്ളി പുത്തന്‍പുരയ്ക്കല്‍ അപര്‍ണ (24) എന്നിവരാണ് ഫ്‌ളാറ്റില്‍ നിന്ന് പിടിയിലായത്. 
 
അലന്‍ ഐടി കമ്പനിയിലെയും അപര്‍ണ ധനകാര്യ സ്ഥാപനത്തിലെയും ജീവനക്കാരാണ്. അടുക്കളയുടെ മൂലയില്‍ ചട്ടിയിലായിരുന്നു കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്. നാലു മാസം വളര്‍ച്ചയെത്തിയ ചെടിക്ക് ഒന്നര മീറ്റര്‍ ഉയരമുണ്ട്. 
 
ഇന്റര്‍നെറ്റില്‍ നിന്നു കഞ്ചാവ് ചെടി വളര്‍ത്തുന്ന രീതി മനസ്സിലാക്കിയായിരുന്നു പരിപാലനം. ചെടിക്കു സമീപം വായു സഞ്ചാരത്തിന് ചെറിയ ഫാനും വെളിച്ചത്തിനായി എല്‍ഇഡി ലൈറ്റും സജ്ജീകരിച്ചിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article