തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ കയറി കോളേജ് വിദ്യാര്‍ത്ഥിനിയെ തെരുവുനായ കടിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (07:56 IST)
തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ കയറി കോളേജ് വിദ്യാര്‍ത്ഥിനിയെ തെരുവുനായ കടിച്ചു. കല്ലറ കുറ്റിമൂട് സ്വദേശി അഭയക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെയായിരുന്നു സംഭവം. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു വിദ്യാര്‍ത്ഥിനി. റോഡിനോട് ചേര്‍ന്നാണ് അഭയയുടെ വീട്. 
 
തെരുവ് നായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം കോഴിക്കോട് രണ്ടിടങ്ങളില്‍ തെരുവ് നായ വാഹനങ്ങള്‍ക്ക് കുറുകെ ചാടി നാലുപേര്‍ക്ക് പരിക്കേറ്റു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍