ഹേമ കമ്മിറ്റിയിലെ സുപ്രധാന വിവരങ്ങൾ മറച്ചുവെച്ചു, സർക്കാർ റിപ്പോർട്ട് വിട്ടത് കൂടുതൽ ഭാഗം നീക്കിയ ശേഷം

അഭിറാം മനോഹർ
വെള്ളി, 23 ഓഗസ്റ്റ് 2024 (11:37 IST)
പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൂടുതല്‍ ഭാഗങ്ങള്‍ മറച്ചുവെച്ചതായി റിപ്പോര്‍ട്ട്. വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ പുറത്തുവിടാമെന്ന് വിവരാവകാശ കമ്മീഷന്‍ അറിയിച്ചിട്ടും ഈ പേജുകള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കി.
 
ആകെ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. എന്നാല്‍ 21 പാരഗ്രാഫുകള്‍ ഒഴിവാക്കാന്‍ മാത്രമായിരുന്നു വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്റെ വെട്ടിനീക്കലുണ്ടായത്. സുപ്രധാനമായ വിവരങ്ങള്‍ ഇതിലൂടെ സര്‍ക്കാര്‍ മറച്ചുവെച്ചെന്നാണ് പുതിയ  ആക്ഷേപം. അതേസമയം വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ച തൊണ്ണൂറ്റിയാറാം പാരഗ്രാഫ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article