കിലോയ്‌ക്ക് 35 രൂപ നിരക്കിൽ സവാള; വില നിയന്ത്രിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ

തുമ്പി എബ്രഹാം
ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (10:15 IST)
രാജ്യമെമ്പാടും സവാള വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സവാള വില നിയന്ത്രിക്കാൻ നടപടിയുമായി സർക്കാർ. സപ്ലൈകോ വഴി കിലോ 35 രൂപ നിരക്കിൽ സവാള വിൽക്കാനാണ് തീരുമാനം. ഇതിനായി നാസിക്കിൽ നിന്ന് മറ്റന്നാൾ 50 ടൺ സവാള എത്തിക്കും. നാഫെഡ് വഴിയാണ് സവാള എത്തിക്കുന്നത്. സപ്ലൈക്കോ ഉദ്യോഗസ്ഥർ ഇതിനായി നാസിക്കിൽ എത്തി.
 
കേന്ദ്ര ഏജൻസിയായ നാഫെഡ് വഴി സവാള സംഭരിക്കാനും അത് കുറ‍ഞ്ഞ വിലയിൽ കേരളത്തിലെത്തിച്ച് വിതരണം ചെയ്യാനുമുള്ള പദ്ധതി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് തയാറാക്കിയത്. മഹാരാഷ്ട്രയിലുണ്ടായ വൻപ്രളയവും ഉള്ളിയുടെ ലഭ്യത കുറയാനിടയാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article