നാസിക്: വില കുതിച്ചുയരുന്നതിനിടെ ഒരു ലക്ഷം രൂപയുടെ സവാളയുമായി കടന്ന് മോഷ്ടാക്കൾ. മഹാരാഷ്ട്രയിലെ നാസിക്കിലെ കർഷകനാണ് സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയോളം വിലവരുന്ന സവാള മോഷണം പോയി എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു