ആമസോണിനുവേണ്ടി ഒരുലക്ഷം ഇലക്ട്രിക് ട്രക്കുകൾ നിർമിച്ചുനൽകാൻ റിവിയൻ !

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (17:44 IST)
റിവിയൻ എന്ന പേര് നമ്മൾ അധികം കേട്ടിരിക്കാൻ സാധ്യതയില്ല കാരണം. കൺസെപ്‌റ്റ് വാഹനം അല്ലാതെ ഇതേവരെ റിവിയൻ ഒരു വാഹനം പോലും നിർമ്മിച്ച് നിരത്തിൽ ഇറക്കിയിട്ടില്ല. പക്ഷേ ഒരു ലക്ഷം ഇലക്ട്രോണിക് ട്രക്കുകൾ നിർമ്മിച്ചു നൽകുന്നതിനായി റിവിയന് ഓഡർ നൽകിയിരിക്കുകയാണ് ഇ-കോമേഴ്സ് ഭീമനായ ആമസോൺ. റിവിയൻ ആമസോണിനായി നിർമ്മിക്കുന്ന ട്രക്കിന്റെ ചിത്രം ആമസോൺ പുറത്തുവിട്ടിട്ടുണ്ട്. 
 
റിവിയൻ നിർമ്മിച്ച് നൽകുന്ന ഇലക്ട്രോണിക് ട്രക്കുകളിലായിരിക്കും ഭാവിയിൽ ആമസോൺ ഡെലിവറി ട്രക്കുകളായി ഉപയോഗിക്കുക. 2021 മുതൽ ഈ ട്രക്കുകൾ ആമസോൺ ഉപയോഗിച്ചുതുടങ്ങും. 2022ഓടെ 10,000 ഇലക്ട്രിക് ട്രക്കുകളും 2030ഓടെ ഒരു ലക്ഷം ട്രക്കുകളും നിരത്തിലിറക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്. മലിനീകരണം കുറക്കുന്നതിനായാണ് ഇലക്ട്രിക് ഡെലിവറി ട്രക്കുകളിലേക്ക് മാറുന്നത് എന്ന് ആമസോൺ മേധാവി ജെഫ് ബെസോസ് വ്യക്തമാക്കി.  
 
2018ലെ ലോസേഞ്ചലസ് ഓട്ടോഷോയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കമ്പനിയാണ് റിവിയൻ എന്ന ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ. ആർ 1ടി എന്ന ഇലക്ട്രിക് ട്രക്കിന്റെയും ആർ1 എസ് എന്ന ഇലക്ട്രിക് എസ്‌യുവിയുടെയും കൺസെപ്റ്റ് പതിപ്പുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തുടർന്ന് ആമസോൺ 700 ദശലക്ഷം ഡോളറും, ഫോർഡ് 500 ദശലക്ഷം ഡോളറും, ചാർട്ടഡ് ബാങ്ക് 200 ദശലക്ഷം ഡോളറും റിവിയനിൽ നിക്ഷേപം നടത്തിയിരുന്നു. ഇപ്പോൾ റിവിയനെ പോലും ഞെട്ടിച്ചൊകൊണ്ടാണ് ഒരുലക്ഷം ട്രക്കുകൾക്കായി ആമസോൺ ഓഡർ നൽകിയിരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍