സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് ദൃക്‌സാക്ഷി; മൊഴി നല്കിയത് എം ജി റോഡില്‍ കട നടത്തുന്നയാള്‍

Webdunia
വ്യാഴം, 28 ജൂലൈ 2016 (12:36 IST)
യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെതിരെ ദൃക്‌സാക്ഷി മൊഴി. എം ജി റോഡില്‍ ഹോട്ടല്‍ നടത്തുന്ന ഷാജിയാണ് പൊലീസിന് മൊഴി നല്കിയത്. പ്രത്യേക അന്വേഷണസംഘത്തിനാണ് ഷാജി മൊഴി നല്കിയത്.
 
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘർഷത്തിന് ധനേഷ് മാത്യു മാഞ്ഞൂരാനെതിരെ കേസുമായി ബന്ധപ്പെട്ട് വാർത്ത നൽകിയതാണ് വഴിവെച്ചത്. ജൂലൈ പതിനാലിനായിരുന്നു വിവാദമായ സംഭവം നടന്നത്. രാത്രി 07.10ന് എറണാകുളം ഉണ്ണിയാട്ടിൽ ലെയിനിൽ വെച്ച് ഞാറക്കല്‍ സ്വദേശിയായ യുവതിയെ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാൻ കയറിപ്പിടിച്ചുവെന്നാണ് കേസ്.
 
യുവതി കോടതിയിൽ, ആളുമാറിയാണ് പരാതി നൽകിയതെന്ന് സത്യവാങ്മൂലം നൽകിയതിനെ തുടർന്ന്, ധനേഷിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് ധനേഷും കേരള ഹൈകോർട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷനും രംഗത്തെത്തിയതോടെ സംഭവം വിവാദമായി.
Next Article