ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ 1.3 കോടി രൂപകൂടി നഷ്ടപരിഹാരം നല്‍കി

ശ്രീനു എസ്
ബുധന്‍, 12 ഓഗസ്റ്റ് 2020 (09:26 IST)
ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ 1.3 കോടി രൂപകൂടി നഷ്ടപരിഹാരം നല്‍കി. മുന്‍പ് 60ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കിയിരുന്നു. സുപ്രീം കോടതി അനുവദിച്ച 50 ലക്ഷം രൂപയും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച 10 ലക്ഷവുമായിരുന്നു അത്. 
 
തിരുവനന്തപുരം സബ് കോടതിയില്‍ നമ്പിനാരായണന്‍ നല്‍കിയിരുന്ന മാനനഷ്ടക്കേസ് ഒത്തുതീര്‍പ്പാക്കുന്നതിനാണ് നഷ്ടപരിഹാരം. ഐഎംജി ഡയറക്ടര്‍ കെ ജയകുമാറിന്റെ ശുപാര്‍ശ പ്രകാരമാണ് നഷ്ടപരിഹാരം നല്‍കിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article