സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തില്‍ മാണിയുടെ റെക്കോര്‍ഡും തകര്‍ത്തു ഉമ്മന്‍ ചാണ്ടി

Webdunia
വെള്ളി, 12 ഫെബ്രുവരി 2016 (12:11 IST)
സംസ്ഥാന സര്‍ക്കാരിന്റെ അവസാനബജറ്റ് പൂര്‍ണമായും വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ചു കൊണ്ടുള്ളതായിരുന്നു. മുന്‍ ധനമന്ത്രി കെ എം മാണിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് മാണിയുടെ റെക്കോഡും തകര്‍ത്താണ് അവസാനിച്ചത്.
 
ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണത്തിന്റെ കെ എം മാണിയുടെ റെക്കോര്‍ഡ് ആണ് ഉമ്മന്‍ചാണ്ടി തകര്‍ത്തത്. രണ്ടു മണിക്കൂറും 54 മിനിറ്റും ദൈര്‍ഘ്യമേറിയ ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. കേരള നിയമസഭയില്‍ അവതരിപ്പിച്ച ഏറ്റവും നീളം കൂടിയ ബജറ്റ് ഇനി ഉമ്മന്‍ ചാണ്ടിയുടെ പേരിലായിരിക്കും.
 
കഴിഞ്ഞുപോയത് സംസ്ഥാനത്തിന്റെ അഞ്ചു വര്‍ഷങ്ങള്‍ ആണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ബജറ്റ് അവതരണം മുഖ്യമന്ത്രി അവസാനിപ്പിച്ചത്.