സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേരള പൊലീസിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണ്‍ നമ്പര്‍ ഗൂഗിള്‍ അക്കൗണ്ടിന്റെ പാസ് വേര്‍ഡ് ആയി ഉപയോഗിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പൊലീസിന്റെ നിര്‍ദേശങ്ങള്‍
മൊബൈല്‍ ഫോണ്‍ നമ്പര്‍ തന്നെ പാസ് വേര്‍ഡ് ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക.
പാസ് വേര്‍ഡ് അക്ഷരങ്ങളും (A to Z & a to z), സ്‌പെഷ്യല്‍ ക്യാരക്ടറുകളും(!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും(0,1,2,3,4....9) ഉള്‍പ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം.
വിശ്വസനീയമായ ഡിവൈസുകളില്‍ മാത്രം അക്കൗണ്ട് Login ചെയ്യുക
Third Party App കളില്‍ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക
വിശ്വസനീയമല്ലാത്ത Third Party App കള്‍ക്ക് അക്കൗണ്ട് access കൊടുക്കാതിരിക്കുക.
ഗൂഗിള്‍ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷന്‍ നിര്‍ബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം
ഹാക്ക് ചെയ്യപ്പെട്ടാല്‍ ഉടനടി ഇമെയില്‍ പരിശോധിച്ചാല്‍ ഇമെയില്‍ സേവനദാതാവില്‍ നിന്ന് അലേര്‍ട്ട് മെസ്സേജ് വന്നതായി കാണാം. അതില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. നടപടി സ്വീകരിക്കുക.