പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 65 പവന്റെ സ്വർണ്ണം കളവു പോയി

ചൊവ്വ, 5 ജൂലൈ 2022 (17:25 IST)
തക്കല: പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 65 പവന്റെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തു. തക്കലയ്ക്കടുത്തുള്ള ഈത്തവിള സ്വദേശിയായ കുല വ്യാപാരി സോമന്റെ വീട്ടിൽ നിന്നാണ് ഇവ കളവു പോയത്.
 
കഴിഞ്ഞ ദിവസം രാവിലെ കുടുംബത്തോടൊപ്പം ദേവാലയത്തിൽ പോയി മടങ്ങി വന്നപ്പോഴാണ് പിറകു വശത്തെ വയറ്റിൽ തുറന്ന നിലയിൽ കണ്ടെത്തിയതും തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ ഉണ്ടായിരുന്ന ആഭരണങ്ങളും രണ്ടര ലക്ഷം രൂപയും കവർന്നതായി കണ്ടെത്തിയത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍