മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത്; 2 സ്ത്രീകള്‍ പിടിയില്‍

Webdunia
തിങ്കള്‍, 12 ജനുവരി 2015 (16:14 IST)
കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ തമിഴ്നാട്‌ സ്വദേശികളായ രണ്ട്‌ സ്ത്രീകളില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന രണ്ട്‌ കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. പരമേശ്വരി, രാജേശ്വരി എന്നിവരാണ്‌ കസ്റ്റംസിന്‍റെ പിടിയിലായത്‌. 
 
കൊലാലമ്പൂരില്‍ നിന്നു വിമാനത്തിലെത്തിയ ഇവര്‍ മലദ്വാരത്തിലാണു സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്‌. പിടികൂടിയ സ്വര്‍ണ്ണത്തിനു 26 ലക്ഷത്തിലധികം രൂപ വിലവരും.   സ്വര്‍ണ്ണക്കടത്ത്‌ കുറയുന്നു എന്ന വാര്‍ത്തകള്‍ ഉണ്ടെങ്കിലും നെടുമ്പാശേരി വഴിയുള്ള സ്വര്‍ണ്ണക്കടത്ത്‌ വര്‍ദ്ധിക്കുകയാണെന്നാണു ഈ സംഭവം നല്‍കുന്ന സൂചന. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.