കരിപ്പൂരില്‍ രണ്ടു കിലോയുടെ സ്വര്‍ണ്ണ മിശ്രിതം പിടികൂടി

വെള്ളി, 9 ജൂണ്‍ 2023 (16:06 IST)
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്ടു യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് ഒരു കോടി പതിനഞ്ചു ലക്ഷം രൂപ വിലവരുന്ന 2085 ഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടി. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി റിയാസ് അഹമ്മദ്, കോഴിക്കോട് നരിക്കുനി സ്വദേശി സുഹൈല്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. ഇരുവരും ക്യാപ്‌സൂള്‍ രൂപത്തിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചു പിടിയിലായത്.
 
കഴിഞ്ഞ ദിവസവും ഇവിടെ ഒരു കോടി ഇരുപതു ലക്ഷം രൂപ വിലവരുന്ന രണ്ടു കിലോ സ്വര്‍ണ്ണം ജിദ്ദയില്‍ നിന്ന് വന്ന രണ്ടു പേരില്‍നിന്നായി കസ്റ്റംസ് പിടിച്ചിരുന്നു. കരുവാരക്കുണ്ട് സ്വദേശി സഫ്വാന്‍, മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് ഷെരീഫ് എന്നിവരില്‍ നിന്നായിരുന്നു സ്വര്‍ണ്ണം പിടിച്ചത്. ചോദ്യം ചെയ്യലില്‍ ഇരുവരും സ്വര്ണക്കടത്തട്ടുകാരുടെ കാരിയര്‍മാരാണെന്നാണ് കണ്ടെത്തിയത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍