സ്വര്‍ണ്ണക്കടത്ത് :കണ്ണൂരില്‍ 1.2 കിലോ സ്വര്‍ണ്ണം പിടിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 10 ഡിസം‌ബര്‍ 2020 (16:58 IST)
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തു നിന്ന് വന്നിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 1.2  കിലോ സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട് സ്വദേശി റഫീഖ്, കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് 60 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണവുമായി പിടിയിലായത്.
 
വിമാനത്താവളത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് ഇത്രയധികം സ്വര്ണക്കടത് പിടികൂടിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ കണ്ണൂരില്‍ നിന്ന് 80 കിലോയിലേറെ സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ട്. കോവിഡ്  മഹാമാരി കാലത്ത് മിക്ക ദിവസങ്ങളിലും സ്വര്‍ണ്ണക്കടത്ത് പിടിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article