കണ്ണൂര്‍ വിമാനത്താവളത്തില്‍ 2.14 കിലോ സ്വര്‍ണ്ണം പിടികൂടി

എ കെ ജെ അയ്യര്‍

ഞായര്‍, 6 ഡിസം‌ബര്‍ 2020 (16:39 IST)
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശത്തു നിന്ന് അനധികൃതമായി കൊണ്ടുവന്ന 2.14 കിലോ സ്വര്‍ണ്ണം പിടികൂടി  വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന യാത്രക്കാരനില്‍ നിന്നാണ് ഈ സ്വര്‍ണ്ണം പിടികൂടിയത്.
 
കോഴിക്കോട് സ്വദേശി പാലപ്പറമ്പത് സിറാജ് എന്ന മുപ്പതുകാരനാണ് സ്വര്‍ണ്ണവുമായി എത്തിയത്.  പേസ്‌റ് രൂപത്തില്‍ 630 ഗ്രാം സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ച നിലയിലും ഒന്നര കിലോ സ്വര്‍ണ്ണം എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത്.
 
ഇതിന് വിപണിയില്‍ ഒരു കോടി പത്ത് ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ വികാര നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍