തത്തയല്ല, പട്ടിയാണ് സിബിഐ: എംവി ജയരാജന്‍

ശ്രീനു എസ്

ചൊവ്വ, 17 നവം‌ബര്‍ 2020 (13:08 IST)
കേന്ദ്രസര്‍ക്കാര്‍ കൂട്ടിലടച്ച തത്തയല്ല പട്ടിയാണ് സിബിഐ എന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായി എല്‍ഡിഎഫ് നടത്തുന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യജമാനനെ കാണുമ്പോള്‍ സ്‌നേഹിക്കുകയും മറ്റുള്ളവരെ കാണുമ്പോള്‍ കുരയ്ക്കുകയുമാണ് സിബി ഐ ചെയ്യുന്നതെന്ന് ജയരാജന്‍ പറഞ്ഞു.
 
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം സര്‍ക്കാരിനെ അട്ടിമറിക്കാനാണ്. ഏജന്‍സികള്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തകര്‍ക്കാനും ശ്രമിക്കുന്നുണ്ട്. യുഡിഎഫ് ഇതിന് ഒത്താശ ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍