ദീപാവലിയ്ക്ക് ആക്രമണത്തിന് പദ്ധതിയിട്ടു, രണ്ട് ജെയ്ഷെ ഭീകരർ ഡൽഹിയിൽ പിടിയിൽ

ചൊവ്വ, 17 നവം‌ബര്‍ 2020 (12:15 IST)
ഡൽഹി: ദീപാവലിയോടനുബന്ധിച്ച് ഭികാരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ ഡൽഹി പൊലീസ് പിടികൂടി. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയിൽ അംഗങ്ങളായ ലത്തീഫ് മീർ, മുഹമ്മദ് അഷ്റഫ് എന്നിവരെ തിങ്കളാഴ്ച രാത്രിയോടെ ഡൽഹി പൊലീസ് പിടികൂടുകയായിരുന്നു. കശ്മീർ സ്വദേശികളാണ് ഇരുവരും.
 
ഇവരിൽനിന്നും തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. ഭീകരർ ആക്രമണത്തിന് ശ്രമിയ്ക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ദൗത്യത്തിൽ സാരൈ കാലെയിലെ മില്ലേനിയം പാർക്കിൽനിന്നുമാണ് ഭീകരരെ പിടികൂടിയത്. ഇന്റലിജൻസ് ഏജൻസികളുടെയും സ്പെഷ്യൽ സെല്ലിന്റെയും നേതൃത്വത്തിൽ ഭീകരരെ ചോദ്യംചെയ്തുവരികയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍