ഇന്ത്യക്കായി ഇന്ത്യക്കാർ തന്നെ പാർലമെന്റ് പണിയുന്നു, ഇത് ചരിത്രദിനം: മോദി

Webdunia
വ്യാഴം, 10 ഡിസം‌ബര്‍ 2020 (15:45 IST)
പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടതിനെ ചരിത്രദിനമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 130 കോടി ജനങ്ങൾക്ക് അഭിമാനിക്കാവുന്ന നിമിഷമാണിതെന്ന് പാർലമെന്റ് മന്ദിരത്തിന് നടത്തിയ ഭൂമിപൂജയ്ക്ക് ശേഷം മോദി പ്രതികരിച്ചു.
 
പഴയ പാർലമെന്റ് മന്ദിരം സ്വാതന്ത്രത്തിന് ശേഷമുള്ള കാലത്തിന്റെ ദിശാസൂചികയായാണ് നിലക്കൊള്ളുന്നത്. പുതിയ കെട്ടിടം ആത്മനിർഭർ ഭാരതത്തിന്റെ പൂർത്തികരണത്തിന്റെ സാക്ഷിയായി മാറുമെന്നും മോദി പറഞ്ഞു. കേന്ദ്രമന്ത്രിമാർ ഉൾപ്പടെ 200 പ്രമുഖരാണ് പാർലമെന്റിന്റെ തറക്കല്ലിടൽ ചടങ്ങിൽ സന്നിഹിതരായത്. 20,000 കോടി രൂപയാണ് നിർദിഷ്ട പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article